ലൈംഗിതിക്രമം: സിംഗപ്പുരില്‍ ഇന്ത്യക്കാര് ചൂരലടിയും തടവും

News Photo 2 - Singapore - Otta Nottathil - indian_sentence_singapore
സിംഗപ്പൂര്‍: സിംഗപ്പുരില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജന് കോടതി ശിക്ഷ വിധിച്ചു. അങ്കിത് ശര്‍മ എന്ന 46 വയസുകാരന് ചൂരല്‍ കൊണ്ടുളള അടിയും നാല് വര്‍ഷം തടവുമാണ് ശിക്ഷ.

2023ലാണ് അങ്കിത് യുവതിയെ ഒരു സഹപ്രവര്‍ത്തക വഴി പരിചയപ്പെടുന്നത്. ചാന്‍ഗീ സിറ്റി പോയിന്‍റ് മാളില്‍ വച്ചായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. ആദ്യം ജോലി സംബന്ധമായ കാര്യങ്ങളായിരുന്നു യുവതിയുമായി അങ്കിത് സംസാരിച്ചിരുന്നത്. എന്നാല്‍, പിന്നീട് അത് അശ്ളീല സംഭാഷണത്തിലേക്കു മാറിയപ്പോള്‍ യുവതി എതിര്‍ത്തു.

പിന്നീട് അവിടെ നിന്ന് വാഷ്റൂമിലേക്ക് പോകുകയായിരുന്നു. വാഷ്റൂമില്‍ പോയി തിരിച്ചു വരുന്നതിനിടെ അങ്കിത് ബലമായി പിടിച്ച് അടുത്തുളള നഴ്സിങ് റൂമിലേക്ക് വലിച്ച് കൊണ്ടുപോവുകയും അവിടെ വച്ച് ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് എതിര്‍ത്തതോടെ യുവതിയെ അങ്കിത് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

എന്നാല്‍, അങ്കിത് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. യുവതിയുടെ സമ്മത പ്രകാരമാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നാണ് അങ്കിത് പറഞ്ഞത്. വായ് നാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവതി അസ്വസ്ഥയായതെന്നും അങ്കിത് പറയുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തളളിക്കൊണ്ട് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
- dated 24 Sep 2025

Comments:

Keywords: Singapore - Otta Nottathil - indian_sentence_singapore Singapore - Otta Nottathil - indian_sentence_singapore,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.